മാള മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ദ്വിദിന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
തൃശ്ശൂർ മാളയിലെ മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം ഇന്ന് വിജയകരമായി പൂർത്തിയായി. അധ്യാപകരുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “എം പവറിങ് എഡ്യൂക്കേറ്റഴ്‌സ് ഫോർ അക്കാദമിക് എക്സലൻസ്” എന്ന ആശയത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
“അധ്യാപകർ റോൾ മോഡലുകളായി: പ്രൊഫഷണൽ എത്തിക്‌സും അക്കാദമിക നേതൃത്വവും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പരിശീലന ക്ലാസുകൾ. കോളേജ് സെമിനാർ ഹാളിൽ ജൂൺ 23, 24 തീയതികളിലാണ് പ്രോഗ്രാം നടന്നത്.
യു.എസിലെ പ്രശസ്തമായ പർഡ്യൂ യൂണിവേഴ്സിറ്റി മുൻ ഡീനും നിലവിൽ മെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ.യുമായ പ്രൊഫ. അഡ്വ. ജോർജ്ജ് കോലഞ്ചേരി പരിപാടിയിൽ മുഖ്യ റിസോർസ് പേർസനായി പങ്കെടുക്കുകയും ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസ രംഗത്ത് അധ്യാപകർ പുലർത്തേണ്ട ധാർമ്മിക മൂല്യങ്ങളെക്കുറിച്ചും, വിദ്യാർത്ഥികളെ നയിക്കാൻ ആവശ്യമായ നേതൃത്വപാടവത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
മെറ്റ്‌സ് കോളേജിലെ ബി.ടെക്, എം.ടെക്, ബി.ഫാം, ബി.എസ്.സി. (എ.ഐ), ബി.സി.എ, ബി.ബി.എ, ബി.കോം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ ഈ ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ക്യാമ്പസിലെ അക്കാദമിക അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ഈ പ്രോഗ്രാം ഏറെ സഹായകരമാകുമെന്ന് കോളേജ് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻ്റണി ഐനിക്കൽ പറഞ്ഞു.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.


+ There are no comments
Add yours