സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല
ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹർജിയിൽ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎല്ലിന്റെ ആവശ്യം. എന്നാൽ അന്വേഷണം അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആർഎൽ വാദങ്ങൾ. ഇഡിയുടെ സമൻസിന് അന്വേഷണ സ്വഭാവമെന്നും സിഎംആർഎൽ കോടതിയിൽ പറഞ്ഞു.

+ There are no comments
Add yours