മിൽമ പാൽവില വർധന ഇന്നു മുതൽ
മിൽമ പാൽ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ.
പാലിന് ലീറ്ററിന് 4 രൂപയും തൈരിനു കിലോയ്ക്ക് 10 രൂപയാണു വർധന.
പാൽ വില വർധനയിൽ 3.35 രൂപ (83.75%) ക്ഷീരകർഷകർക്കും 25 പൈസ (6.25%) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.
വിലവർധന ഇന്നുമുതൽ നടപ്പാകുമെങ്കിലും കവറുകളിൽ കുറച്ചു നാൾ കൂടി പഴയ വില തുടരും.
പുതുക്കിയ വില രേഖപ്പെടുത്തിയ കവറുകൾ വിപണിയിലെ ത്താൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് മിൽമ അറിയിച്ചു.
പാൽവില വർധന പ്രാബല്യത്തിലാകുന്നതോടെ ക്ഷീര കർഷകരിൽനിന്ന് സംഭരിക്കുന്ന ഒരു ലീറ്റർ പാലിന് 43.39 രൂപ നൽകണം. നേരത്തേ ഇത് 40.04 രൂപയായിരുന്നു.








+ There are no comments
Add yours