മലയാള സാഹിത്യത്തിൽ വീണ്ടുമൊരു വിവാദം; കെ ആർ മീരയുടെ ‘കലാച്ചി’യും ഹരിത സാവിത്രിയുടെ ‘സിന്നും’ തമ്മിൽ സമാനതകളെന്ന് വായനക്കാർ…

Estimated read time 1 min read

മലയാള സാഹിത്യലോകത്ത് പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രമുഖ എഴുത്തുകാരികളുടെ നോവലുകൾ തമ്മിലുള്ള കഥാസാമ്യ ചർച്ചകൾ. എഴുത്തുകാരി ഹരിത സാവിത്രിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ഈ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെ.ആർ മീരയുടെ പുതിയ നോവലായ ‘കലാച്ചി’യും ഹരിതയുടെ ‘സിൻ’ എന്ന നോവലും തമ്മിൽ പ്രമേയത്തിൽ സമാനതകളുണ്ടെന്നാണ് വായനക്കാരുടെ കണ്ടെത്തൽ.

2022-ൽ പുറത്തിറങ്ങിയ ഹരിതയുടെ സിന്നും 2025-ൽ പുറത്തിറങ്ങിയ കലാച്ചിയും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയുണ്ടെന്നാണ് സാഹിത്യ പ്രേമികൾ പറയുന്നത്. കാമുകനെ തേടി വിദേശത്തെ പ്രശ്‌നബാധിത മേഖലയിൽ പോകുന്ന യുവതിയുടെ പോരാട്ടമാണ് രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇതിൽ സമാനതയുണ്ടെന്ന ചർച്ചയണിപ്പോൾ കൊഴുക്കുന്നത്.

+ There are no comments

Add yours