തൃശൂർ : ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു…

Estimated read time 0 min read

ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

ആ​ന​ക്ക​ല്ലി​ൽ യു​. അ​വ​ണ​ശേ​രി സ്വ​ദേ​ശി ഉ​ണ്ണി​മാ​യ(30)​ആ​ണ് മ​രി​ച്ച​ത്. സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ണി​മാ​യ​യെ ഭ​ർ​ത്താ​വ് ശി​വ​പ്ര​സാ​ദ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ശി​വ​പ്ര​സാ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൃ​ശൂ​ർ മാ​ർ​ക്ക​റ്റി​ൽ ഹോ​ൾ സെ​യി​ൽ പ​ച്ച​ക്ക​റി​ക്ക​ട ന​ട​ത്തു​ന്ന​യാ​ളാ​ണ് ശി​വ​പ്ര​സാ​ദ്. ഉ​ണ്ണി​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നൊ​രു​ങ്ങി​യ ഉ​ണ്ണി​മാ​യ മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യം ശി​വ​പ്ര​സാ​ദി​ന്‍റെ അ​മ്മ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഉ​ണ്ണി​മാ​യ​യെ കൊ​ന്നു​വെ​ന്ന് ശി​വ​പ്ര​സാ​ദ് ആ​ണ് അ​മ്മ​യോ​ടു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഇ​വി​ടേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

സംഭവത്തിന് പിന്നിലെ കൃത്യമായ വിവരം വ്യക്തമല്ല. ഇവർക്ക് നാലു വയസുള്ള പെൺകുഞ്ഞുണ്ട്.

+ There are no comments

Add yours