ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ.

Estimated read time 1 min read

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ.

6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.

2024- 25 സാന്പത്തികവർഷം റെയില്‍വേ ഈയിനത്തില്‍ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.

ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്‍വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ല്‍ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളില്‍ 168 ശതമാനത്തോളം വർധിച്ച്‌ 777.76 കോടി രൂപയിലെത്തി.

പരസ്യങ്ങള്‍, റെയില്‍വേ ആസ്തികള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് നല്‍കുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയില്‍വേ പ്രയോജനപ്പെടുത്തുന്നുണ്ട്.

+ There are no comments

Add yours