പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു
തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു.
മലങ്കര സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ആഹ്വാനം ഏറ്റെടുത്താണ് ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം കൂടിയായ പുതുപ്പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ ഇടവക ഭരണസമിതി തീരുമാനിച്ചത്.
മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതിയും അറിയിച്ചു.
ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള പ്രമുഖമായ പത്തനംതിട്ട ചന്ദനപ്പള്ളിയിലേയും വെടിക്കെട്ട് സമാന സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു.
മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ നടക്കുന്നത്.





+ There are no comments
Add yours