തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം.

Estimated read time 0 min read

തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം അറിയാം.

+ There are no comments

Add yours