സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച *ദിസ് കണക്റ്റിംഗ് ***എന്ന ഗാനം ശ്രദ്ധേയമാകുന്നു.
എൻ സ്ക്വയർ ഇന്റർനാഷണൽ നിർമ്മിച്ച ഗാനത്തിന്റെ കൺസെപ്റ്റ്, ലിറിക്സ്&ഡയറക്ഷൻ സെന്തിൽ സി രാജൻ നിർവഹിച്ചിരിക്കുന്നു.
ഡി ഓ പി ആന്റോണിയൊ മൈക്കിൾ. സംഗീതം ദീപാങ്കുരൻ.എഡിറ്റ് &ഡി ഐ
ടാഡ് സ്റ്റുഡിയോസ്.
ഫോക് ശൈലിയും സമകാലിക സംഗീത ഘടകങ്ങളും മനോഹരമായി സംയോജിപ്പിക്കുന്ന ഒരു വ്യത്യസ്ത സംഗീതാനുഭവമാണ് ഈ മ്യൂസിക്കൽ ആൽബം.ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന, *ദിസ് കണക്റ്റിംഗ് * എന്ന ഗാനം,ഒരു ഭൂവുടമയും ഒരു യുവതിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ മുന്നോട്ട് പോകുന്നു. അതിലൂടെ , ചെമ്പകമരത്തിനടുത്ത് തന്റെ പ്രിയനെ കാണാൻ കാത്തിരിക്കുന്ന യുവതിയുടെ മറഞ്ഞിരിക്കുന്ന പ്രണയം ക്രമേണ വെളിപ്പെട്ടു വരുന്നു .
ഗാനത്തിന്റെ സംഗീതം ശക്തമായ ഫോക് സ്വഭാവം കൈവരിച്ചിരിക്കുമ്പോൾ, ഇടയ്ക്കിടെ വരുന്ന സമകാലിക റിഫ്രെയിനുകൾ അല്ലെങ്കിൽ കോറസുകൾ അതിന് പുതുമയും സജീവതയും നൽകുന്നു. ഈ സംയോജനം ഗാനത്തിന് പരമ്പരാഗതതയും നവീനതയും ഒരുപോലെ നിലനിർത്തുന്ന ഭാവം നൽകുന്നു. ഈ ആൽബത്തിനെ ആസ്വദികരം ആക്കുന്നതിൽ അഭിനേതാക്കളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ഭൂവുടമ, യുവതി, കാമുകൻ , കൂടാതെ അവരുടെ ബന്ധം വെളിപ്പെടുത്തുന്ന കള്ളുചെത്തുകാരൻ എന്നിവരുടെ പ്രകടനങ്ങൾ വളരെ സ്വാഭാവികത നിറഞ്ഞതാണ് . പശ്ചാത്തലത്തിൽ നോക്കുത്തി കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരും തന്മയത്തോടെ നിലകൊണ്ട് ഗാനത്തിന്റെ അന്തരീക്ഷം നിലനിർത്തുന്നു.
വേഷവും മേക്കപ്പും ഗാനത്തിന് ഒരു പ്രത്യേക ആകർഷണം നൽകുകയും ചെറിയ ഹാസ്യഭാവം നൽകുകയും ചെയ്യുന്നു. ഇതിലൂടെ ഗാനം ഗൗരവം നഷ്ടപ്പെടുത്താതെ ലളിതമായ അനുഭവമായി മാറുന്നു. സാമൂഹികമായി, വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് സമൂഹം ഇടപെടുന്നതിനെ , പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തോടുള്ള അതിയായ കൗതുകത്തെയും ഗാനം സൂചിപ്പിക്കുന്നു.
കഥപറച്ചിലിലും സംഗീതസംയോജനത്തിലും അഭിനയത്തിലൂടെയും ഒരു പുതുമയുള്ള പരീക്ഷണഗാനമായി നിലകൊള്ളുന്നു.
അഭിനേതാക്കൾ.
ശ്രീലക്ഷ്മി മേലേടത്ത്, സാബുമോൻ, സജീ ചെല്ലപ്പൻ, സുധീർ പറവൂർ.
റെക്കോർഡിങ്,മിക്സിങ്, മാസ്റ്ററിംഗ് 8th അവന്യൂ റെക്കോഡ്സ്. ആർട്ട് ഡയറക്ഷൻ മഗഗേശ്വരൻ ചെന്നൈ. കോസ്റ്റും മഞ്ജുഷ രാധാകൃഷ്ണൻ. മേക്കപ്പ് ജോയ് കൊരട്ടി. കൊറിയോഗ്രഫി വിഷ്ണു ഗ്രൂവി. ബാക്ക് ഡ്രോപ്പ് ആർട്ട് രതീഷ് രവി. ഗ്രാഫിക്സ് വൈറ്റ് വെവ്സ് മീഡിയ.
ലൈൻ പ്രൊഡ്യൂസർ
റിജിൻ ജോൺ.
ഡയറക്ടർ ടീം
ജോമിറ്റ് ജോണി,
ആകാശ് വി എച്. കാസ്റ്റിംഗ് ഓപ്പൺ സ്റ്റേജ്. ലൊക്കേഷൻ കേരള മ്യൂസിയം, റോയൽ വിഷൻ.
ക്യാമറ ലെൻസ് ഡാഡി. യൂണിറ്റ് മദർ ലാൻഡ്
പി ആർ ഓ എം കെ ഷെജിൻ


+ There are no comments
Add yours