ഗുരുവായൂരില്‍ ദർശനം നടത്തി പിണറായി വിജയന്റെ മകന്‍; ദൃശ്യങ്ങള്‍ പകർത്തിയ മാധ്യമപ്രവർത്തകനെ ക്ഷേത്രംസെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു

Estimated read time 0 min read

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ വിവേക് കിരണും കുടുംബവും ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.

ദൃശ്യങ്ങൾ പകർത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന തടയുകയും പിന്നാലെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ എത്തി രാജുവിനെ കഴുത്തിന് പിടിച്ച് തള്ളുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ച് മാറ്റി നിർത്തിയ ശേഷം മൊബൈലിലെ ദൃശ്യങ്ങൾ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചു.

+ There are no comments

Add yours