കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്.
ആദ്യമായി എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസില്‍ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആര്‍ടിസി ഇതിനായി വാങ്ങിയത്. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിന്‍ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ്.





+ There are no comments
Add yours