ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തിൽ നിന്ന് ശോഭസുരേന്ദ്രനെ ഒഴിവാക്കി.

Estimated read time 0 min read

ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തിൽ നിന്ന് ശോഭസുരേന്ദ്രനെ ഒഴിവാക്കി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സോമന്റെ പരാതിയെ തുടർന്നാണ് ശോഭയ്ക്കെതിരായ പാർട്ടി നടപടിയെന്നാണ് സൂചന. വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ഉൾപ്പെടെ ശോഭയോട് പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. പാലക്കാട്ടെ വോട്ടിന് പണം ആരോപണം ശോഭ സുരേന്ദ്രനേയും പാർട്ടി നേതൃത്വത്തേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപി ജയസാധ്യതയുള്ള തങ്ങളുടെ ഒന്നാം ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ആരോപണം വന്നതിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ്റെ പരാതിയെ തുടർന്നാണ് ശോഭാസുരേന്ദ്രനെ ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. ആലപ്പുഴയിലെ മഹിളാ നേതാവ് ബിന്ദു ഉദയകുമാറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ ശോഭാസുരേന്ദ്രൻ കെ സോമനെയും പരാമർശിച്ചിരുന്നു. ശോഭ സുരേന്ദ്രൻ ഒഴികെയുള്ള മൂന്ന് ജനറൽ സെക്രട്ടറിമാരും തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തിലുണ്ട്. എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി തുടങ്ങിയ ജനറൽ സെക്രട്ടറിമാരും മുതിർന്ന നേതാക്കളും 14 ജില്ലകളിലെയും അവലോകന യോഗങ്ങളിൽ പങ്കെടുക്കും.

+ There are no comments

Add yours