വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി.

Estimated read time 0 min read

വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി.

ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ ഒഴുക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ പകുതിയിലിധികവും ബൂക്കിങ് പൂർത്തിയാക്കി.

പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂറാണ് വിഷുക്കണി ദർശനം. തുടർന്ന് നിർമാല്യം, വാകച്ചാർത്ത്, അഭിഷേക ചടങ്ങുകൾ നടക്കും. വിഷുക്കണി ദർശനത്തിനു പൊതു വരിയിൽ കാത്തു നിൽക്കുന്ന ഭക്‌തർക്ക് മുൻഗണന നൽകും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, വിവിഐപികൾ, ഭരണസമിതി അംഗങ്ങൾ ടോക്കൺ നൽകുന്ന ആയിരത്തോളം പ്രമുഖർ എന്നിവരുടെ വിഷുക്കണി ദർശനം പുലർച്ചെ 2.30ന് ആരംഭിച്ച് മുഹൂർത്ത സമയമായ 2.55ന് മുൻപായി പൂർത്തിയാക്കും. ഇവർക്കെല്ലാം പ്രത്യേക പ്രവേശന കവാടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ, പ്രാദേശിക ഭക്‌തർ എന്നിവർക്ക് 500 ടോക്കൺ വീതം നൽകും. പ്രാദേശിക വിഭാഗത്തിനു പടിഞ്ഞാറെ ഗോപുരത്തിലും മുതിർന്ന പൗരന്മാർക്ക് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ നെയ് വിളക്ക് കൗണ്ടർ വഴിയും പുലർച്ചെ 3.30 മുതൽ ടോക്കൺ നൽകും

+ There are no comments

Add yours