തൃശ്ശൂരിൽ 35 അടിയോളം താഴ്ചയുള്ള മഴവെള്ളസംഭരണിയിൽ വായോധിക വീണു…

Estimated read time 0 min read

മഴവെള്ള സംഭരണിയിൽ വീണ വയോധികയെ രക്ഷിച്ചു. പഴുവിൽ കുറുമ്പിലാവ് കളരിയക്കൽ ലീല (75) യാണ് 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയിൽ വീണത്. തൃശൂർ ഗവ: മെഡിക്കൽ കോളജിൻ്റെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അപകടം നടന്നത്. ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയായിരുന്നു ഇത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലെ സംഘം വയോധികയെ രക്ഷിച്ചു. എസ്ഐ രാജേഷ് കയറുപയോഗിച്ച് കുഴിയിലേക്ക് ഇറങ്ങി. വയോധികയെ തോളിലെടുത്ത എസ്ഐയെ സഹപ്രവർത്തകർ കയർ വലിച്ച് മുകളിലേക്ക് എത്തിച്ചു. തുടർന്ന് ആംബുലൻസിൽ ലീലയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രമേശ് ചന്ദ്രൻ, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഭാഗമായി. വയോധികയ്ക്ക് സാരമായ പരിക്ക് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

+ There are no comments

Add yours