ഇൻ്റർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കൾ
കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ നടന്ന ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ 2025 – 2026 ൽ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായി.
പുരുഷ വിഭാഗത്തിൽ യഥാക്രമം കാലിക്കറ്റ് യൂണിവേഴ്സിറ്റി , കണ്ണൂർ യൂണിവേഴ് സിറ്റി, എം.ജി. യൂണിവേഴ് സിറ്റി എന്നീ ടീമുകൾ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി, എം.ജി. യൂണിവേഴ്സിറ്റി, കേരള യൂണിവേഴ് സിറ്റി എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. ഏപ്രിൽ 8 മുതൽ ആരംഭിച്ച മത്സരങ്ങളുടെ ഫൈനൽ 11നാണ് നടന്നത് . സമാപന സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ഒബ്സേർവർ വി. മഹാദേവൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ഡപ്യൂട്ടി ഡയറക്ടർ ബിപിൻ ജി, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ ജോജി കല്ലിങ്ങൽ, കായികവിഭാഗം മേധാവി ഡോ. പോൾ ചാക്കോ, കൊടകര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ജർലിൻ വി. സ്കറിയ, എന്നിവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു.




+ There are no comments
Add yours