പുന്നക്കപറംപിൽ ഭദ്രകാളി–വിഷ്ണുമായ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയിരുത്തുന്നു. മാള കോട്ടമുറി പുന്നക്കപറംപിൽ ഭദ്രകാളി-വിഷ്ണു മായ ക്ഷേത്രത്തിൽ പൂർണമായും റിമോട്ടിൻറേയും ഓട്ടൊമാറ്റിക് കൺട്രോളിൻറേയും സഹായത്തോടെ പ്രവർത്തിക്കുന്ന യന്ത്ര ആനയെ ചൊവ്വാഴ്ച വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ച് നടയിരുത്തും.സാധാരണ ആനയുടെ എല്ലാ ചലനവും യന്ത്രത്തിൽ പ്രവർത്തിക്കുന്ന ഈ ആനക്ക് ഉണ്ടാകും. പ്രത്യേക വാഹനത്തിലാണ് ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുക. പരിശീലനം ലഭിച്ച ആളും ഉണ്ടാകും. ഒരു ലക്ഷം രൂപയോളം ഇതിൻറെ നിർമ്മാണ ചെലവ് ഉണ്ടെങ്കിലും ദെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പെറ്റ് ഇന്ത്യ ചാരിറ്റിബിൾ ഓർഗനൈസേഷൻ എന്ന സംഘടന നിർമ്മിച്ച് സൗജന്യമായിട്ടാണ് ആനയെ ക്ഷേത്രത്തിലേക്ക് നൽകിയത്. ആനച്ചമയങ്ങൾ ക്ഷേത്ര ഭാരവാഹികൾ വാങ്ങും. പുന്നക്കപറംപിൽ മഹാദേവൻ എന്ന പേരാണ് ആനയുടേത്. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ പികെ സോമനാഥൻ, പിഡി ദിനേശ്, പികെ പരമേശ്വരൻ, പിആർ പ്രകാശൻ എന്നിവർ അറിയിച്ചു. പടം പുന്നക്കപറംപിൽ മഹാദേവൻ.






+ There are no comments
Add yours