ആറന്മുളയില്‍ വോട്ടിങ് യന്ത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ ചിത്രത്തിനേ തെളിച്ചമുള്ളൂ എന്നാരോപിച്ച് യുഡിഎഫ് പരാതി നല്‍കി.
മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും പരാതി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു.
പത്തനംതിട്ടയില്‍ 21 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിങ് ശതമാനം ഉയരുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പാണക്കാട് തങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖനേതാക്കള്‍ രാവിലെ തന്നെ വോട്ടുചെയ്തു. ഏതാനും സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. നെടുമങ്ങാട് ബ്ലോക് ഓഫിസ് ബൂത്തില്‍ യന്ത്രത്തകരാറുമൂലം പോളിങ് ഒരുമണിക്കൂര്‍ തടസപ്പെട്ടു.

+ There are no comments
Add yours