ചന്ദ്രനെ ചുറ്റി മനുഷ്യൻ… ‘ബ്ലാക്ക്ഔട്ട്’ ഘട്ടത്തെയും മറികടന്ന് ആർട്ടെമിസ് II: ഇനി ഭൂമിയിലേക്ക്

Estimated read time 1 min read

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. ചന്ദ്രനെ വലംവെച്ചുള്ള നിരീക്ഷണങ്ങൾ പൂർത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ഒറൈൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.  ഇന്ത്യൻ സമയം ഇന്ന് രാത്രി 10.55-ഓടെ പേടകം ചന്ദ്രന്റെ സ്വാധീനമണ്ഡലത്തിൽ നിന്ന് പുറത്തുകടക്കും.

ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന അപ്പോളോ 13 യാത്രികരുടെ റെക്കോർഡ് ആർട്ടെമിസ് 2 ദൗത്യത്തിലെ അംഗങ്ങൾ മറികടന്നു. ഇന്ന് പുലർച്ചെ പന്ത്രണ്ടേ കാലോടെ ആരംഭിച്ച ലൂണാർ ഫ്ലൈബൈയിൽ, ചന്ദ്രോപരിതലത്തിൽ നിന്നും വെറും 6545 കിലോമീറ്റർ അടുത്തെത്താൻ പേടകത്തിന് സാധിച്ചു. ചന്ദ്രനെ വലംവയ്ക്കുന്നതിനിടെ 53 മിനിറ്റോളം നീണ്ടുനിന്ന അപൂർവ്വമായ സൂര്യഗ്രഹണത്തിനും യാത്രികർ സാക്ഷിയായി.

+ There are no comments

Add yours