അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ…

Estimated read time 0 min read

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ.

വിമാന ഇന്ധന വില വർധനവിന് പിന്നാലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. മൂന്ന് മാസത്തേക്ക് സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം. പ്രതിദിനം 100 വിമാന സർവീസുകളാണ് കുറച്ചത്. ദില്ലിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറൻ്റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കുറക്കുകയും ചെയ്‌തു. ഇന്ധനവിലയിലെ വർധനവാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കൂടാതെ വിദേശ റൂട്ടുകൾ നഷ്‌ടത്തിലുമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തിരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയുമാണ് മറ്റൊരു കാരണം.

+ There are no comments

Add yours