രേവന്ത് റെഢ്ഢിയുടെ പരാമർശനത്തിനെതിനെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി…

Estimated read time 1 min read

രേവന്ത് റെഢ്ഢിയുടെ പരാമർശനത്തിനെതിനെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റഡ്ഢിയെ ഡാഷ് മോനേ രേവന്താ എന്ന് സംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

‘പോ മോനേ വിജയാ’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് അടുത്തിടെ രേവന്ത് റെഡ്ഡി ഒരു യോഗത്തിൽ നടത്തിയ പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘അദ്ദേഹം ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹംതന്നെ സ്വയം ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ’, മുഖ്യമന്ത്രി പറഞ്ഞു.

+ There are no comments

Add yours