സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും…

Estimated read time 0 min read

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും.

പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തുമെന്ന് സൂചന.

ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നല്‍കുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തില്‍ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാല്‍ പ്ലസ് വണ് പ്രവേശനത്തെയുള്‍പ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തത്വത്തിൽ തീരുമാനമായത്.

+ There are no comments

Add yours