ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തി രാഹുൽ ഗാന്ധി.ആർത്തുവിളിച്ച് ജനം
പാമ്പാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മണ്ഡലത്തിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ റാലി നടത്തിയത് പ്രവർത്തകർക്ക് ആവേശമായി.
പാമ്പാടി ബസ് സ്റ്റാൻഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കോട്ടയം കഞ്ഞിക്കുഴിയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പാണ് എല്ലാവരേയും അമ്പരപ്പിച്ച് ചാണ്ടിയോടൊപ്പം അദ്ദേഹം റാലി നടത്തിയത്.
തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ചാണ്ടി ഉമ്മൻ ടീഷർട്ടും പാൻ്റും ധരിച്ചിരുന്നതിൻ്റെ രഹസ്യം അപ്പോഴാണ് അവിടെ കൂടി വന്ന ജനക്കൂട്ടത്തിന് മനസ്സിലായത്.
ബസ് സ്റ്റാൻഡിലെ വേദിക്കരികിൽ നിന്നും രണ്ട് സൈക്കിളുകളിലായി യാത്ര തിരിച്ച ഇവർ പാമ്പാടി കവല ചുറ്റിയ ശേഷമാണ് കാറുകളിലേക്ക് കയറിയത്.
പ്രിയ നേതാക്കൾ രണ്ടുപേരെയും ഒരുമിച്ച് കണ്ടതോടുകൂടി ജനക്കൂട്ടം ആർത്തിരമ്പി. വളരെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥർ ഇരുവരേയും സുരക്ഷിതമായി കാറുകളുടെ അടുത്ത് എത്തിച്ചത്.







+ There are no comments
Add yours