കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു. രാജ്യത്തിന്റെ തെക്കൻ പ്രദേശമായ പുട്ടുമായോയിൽ, പെറു അതിർത്തിക്ക് സമീപമുള്ള പ്യൂർട്ടോ ലെഗുയിസാമോക്കടുത്താണ് വിമാനം തകർന്നുവീണത്. സി-130 ഹെർക്കുലീസ് വിഭാഗത്തിൽപ്പെട്ട വ്യോമസേനാ വിമാനമാണ് അപകടത്തിൽപെട്ടത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 67 പേരെ രക്ഷപ്പെടുത്തിയെന്ന് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധിപേർ മരിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, മരിച്ചവരുടെ കണക്ക് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.















+ There are no comments
Add yours