കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്‌തിയിൽ സുധാകരൻ…

Estimated read time 0 min read

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്‌തിയിൽ സുധാകരൻ.

കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല.

ഈ സാഹചര്യത്തിൽ സുധാകരൻ ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്

ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ മണ്ഡലം ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ല എങ്കിൽ ഒന്നുകിൽ ഇതിന് തൊട്ടുമുമ്പോ അല്ലെങ്കിൽ ശേഷമോ മാധ്യമങ്ങളെ കാണുമെന്നാണ് കരുതുന്നത്.

+ There are no comments

Add yours