ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ പുതിയ റൗണ്ട് ആക്രമണങ്ങള്‍ ആരംഭിച്ചതായി ഇറാൻ സൈന്യം.
തെല്‍ അവീവ് നഗരത്തിലും പരിസരപ്രദേശങ്ങളിലും അപായ സൂചന നല്‍കുന്ന സൈറണുകള്‍ മുഴങ്ങുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അധിനിവേശ ഹൈഫ തുറമുഖത്തെ എണ്ണ, വാതക ശുദ്ധീകരണ ശാലകളെയും ഇന്ധന സംഭരണ ടാങ്കുകളെയും ലക്ഷ്യമിട്ടതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആര്‍ജിസി) വ്യക്തമാക്കി. വ്യോമസേന വിന്യസിച്ച ഡ്രോണുകള്‍ ഉപയോഗിച്ചാണ് തിരിച്ചടി നടന്നത്.
ശക്തമായ മിസൈലുകളാണ് ഇനി പ്രയോഗിക്കാനൊരുങ്ങുന്നതെന്ന് ഐആര്‍ജിസി വ്യക്തമാക്കുന്നു. തങ്ങളുടെ മിസൈല്‍ പദ്ധതി തകർക്കപ്പെട്ടു എന്ന യുഎസിന്റെ അവകാശവാദങ്ങളെ ഐആര്‍ജിസി തള്ളിക്കളഞ്ഞു. ഒരു ടണ്ണിലധികം ഭാരമുള്ള യുദ്ധശീർഷകങ്ങള്‍ വഹിക്കാൻ ശേഷിയുള്ളതായ മിസൈലുകള്‍ തങ്ങള്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്നും ഐആര്‍ജിസി വ്യക്തമാക്കി.








+ There are no comments
Add yours