കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ…

Estimated read time 0 min read

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ.

വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി.

പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്‌തമായി എതിർത്തിരുന്നു.

പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നൽകിയശേഷം ഇരുവരും മടങ്ങി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഷൂട്ടിങിനായാണ് ഇരുവരും കേരളത്തിലെത്തിയത്. താമസസ്‌ഥലത്തേക്ക് ഇരുവരും മടങ്ങിയെന്നും നിയമസഹായം നൽകുമെന്നും പൊലീസ് പറഞ്ഞു.

+ There are no comments

Add yours