പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.തൃശ്ശൂർ താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടുപുറകിലായി വന്നിരുന്നവർ ഇത് കണ്ട് ഓടിയെത്തി കുട്ടിയെ കിടത്തി വെള്ളം നൽകി.
ഇതിനിടെ കുട്ടിയുടെ ഉമ്മ വീട്ടിൽ നിന്ന് ഓടിയെത്തിയിരുന്നു.ഉടൻ തന്നെ 108 ആംബുലൻസിൽ പഴുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









+ There are no comments
Add yours