ഒരു രൂപക്ക് ഷൂ നല്‍കുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നില്‍ സംഘർഷം…

Estimated read time 0 min read

ഒരു രൂപക്ക് ഷൂ നല്‍കുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നില്‍ സംഘർഷം.

വാഗ്ദാനം അറിഞ്ഞ് ആളുകള്‍ പുലർച്ചെ മുതല്‍ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി.

ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നല്‍കിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്ന് ഓഫർ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലർച്ചെ മൂന്നുമണി മുതല്‍ ജെൻസി കുട്ടികള്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികള്‍ പറയുന്നു. രാവിലെ 10 മണി എന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികള്‍ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികള്‍ പിരിഞ്ഞുപോവാത്തതിനാല്‍ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോർഡും വെച്ചു

+ There are no comments

Add yours