കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം.
ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തില്‍ കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ (കെ എ എഫ് സി ഒ) രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചു.
വലിയ തോതിലുള്ള തീപിടുത്തമാണ് സൈറ്റില്‍ ഉണ്ടായതെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗതികമായ നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷൻ വക്താവ് അബ്ദുള്ള അല്‍ രാജി അറിയിച്ചു.
വിമാനത്താവളത്തില്‍ ഉടൻ തന്നെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ (എമർജൻസി പ്രോസ്ദുർസ് ) നടപ്പിലാക്കി. അഗ്നിശമന സേനയും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
എല്ലാ സന്നദ്ധ സേനകളും സുരക്ഷാ വിഭാഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഊർജിതമാക്കി.
[3/8, 8:00 AM] Benny Ashamsa 1: 191 – മത് അടിമ വിമോചന പ്രഖ്യാപന ദിനാചരണം ആചരിച്ചു
▪️▪️▪️▪️▪️▪️▪️
സിഎസ്ഐ മധ്യ കേരള മഹാ ഇടവക അൽമായ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 191 – മത് അടിമ വിമോചന പ്രഖ്യാപന ദിനാചരണം ഇന്ന് മൺറോ തുരുത്തിൽ ആചരിച്ചു
സമ്മേളനത്തിൽ അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡൻറ് മത്തായിച്ചൻ ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു
മഹാ ഇടവക ബിഷപ്പ്
അഭി.സാബു കോശി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു
തുടർന്ന് , അടിമ കേരളവും മിഷനറിമാരും എന്ന വിഷയത്തെ ആസ്പദമാക്കി അൽമായ ഫെല്ലോഷിപ്പ് ജോ.സെക്രട്ടറി സോളമൻ ജോസഫ് വിഷയാവതരണം നിർവ്വഹിച്ചു
AD 6 – 8 നൂറ്റാണ്ടുകളിലെ ആര്യൻ അധിനിവേശത്തിനു മുമ്പുള്ള കേരളത്തിലെ ജാതിരഹിത സാമൂഹ്യ വ്യവസ്ഥിതിയും , തൊഴിൽ വിഭജനങ്ങളും ബ്രാഹ്മണിക്കൽ അധിനിവേശത്തിനു ശേഷം ജാതി വിഭജനങ്ങളും ഉച്ചനീചത്വങ്ങളും കടന്ന് അടിമത്തത്തിലേക്ക്
കൂപ്പുകുത്തിയ കേരള ചരിത്രത്തിലെ ദുഷിച്ചു നാറിയ ഏടുകളും , 10 നൂറ്റാണ്ടുകൾ കൊണ്ട് ആര്യൻ അധിനിവേശ ശക്തികൾ തീർത്ത അടിമച്ചങ്ങലകൾ കേവലം പത്തു വർഷം കൊണ്ട് ജോൺ മൺറോ എന്ന മനുഷ്യസ്നേഹി പൊട്ടിച്ചെറിഞ്ഞ മിഷനറി ചരിത്രവും വിഷയാവതരണത്തെ ഗഹനമായ
ചിന്തകൾക്ക് വിധേയമാക്കി.
തുടർന്ന് നടന്ന ചർച്ചകളിൽ ജോൺ വർഗ്ഗീസ്, K.G.ശാമുവേൽ, അഡ്വ.തോമസ് ജേക്കബ്, സന്തോഷ് കടമ്പനാട്, എന്നിവർ സംസാരിച്ചു.
റവ. അലക്സ് പി ഉമ്മൻ ആശംസ നേർന്നു..
അൽമായ ഫെലോഷിപ്പ് ട്രഷറർ പ്രൊഫസർ ജോർജ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി
രാവിലെ നടന്ന പ്രയിസ് ആൻഡ് വർഷിപ്പിന് ചങ്ങനാശ്ശേരി അൽമായ ഫെലോഷിപ്പ് ഗായക സംഘം നേതൃത്വം നൽകി





+ There are no comments
Add yours