ലിറ്ററിന് നാല് രൂപ കൂടും; മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ…

Estimated read time 0 min read

മെയ് 21 വ്യാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പുതിയ നിരക്കിന് അംഗീകാരം നൽകും.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മിൽമ പാൽ വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോർഡ് അംഗങ്ങളിലെ എട്ട് പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്.

ഭൂരിപക്ഷം അംഗങ്ങളും ഇതിൽ നിവിട്ടുനിൽക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.

+ There are no comments

Add yours