സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം…

Estimated read time 0 min read

സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം.

ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ച് സൗദി. ആക്രമണം നടത്തിയ രണ്ട് ഡ്രോണുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഡ്രോണുകൾ തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകൾക്ക് സമീപമാണ് പതിച്ചത്. ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായെങ്കിലും ഈ സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധസേന വ്യക്തമാക്കി.ഡ്രോൺ ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടിയതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.പേർഷ്യൻ ഗൾഫിനോട് ചേർന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് താനൂറ, രാജ്യത്തിന്റെ പ്രാഥമിക എണ്ണ ശുദ്ധീകരണ, കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ഒന്നാണ്.പ്രതിദിനം അര ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറയിലുള്ള പ്ലാന്റ് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണങ്ങൾ നടത്തി.

അതേസമയം, ബഹ്റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനത്തേക്കും ഇറാൻ ആക്രമണം അഴിച്ചുവിടുകയുണ്ടായി. സംഘർഷത്തിൽ ഗൾഫ് മേഖലയിൽ മരണം ആറായി.

+ There are no comments

Add yours