ഓസ്ട്രേലിയയിലേക്ക് താമസം മാറി മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ…

Estimated read time 0 min read

ഓസ്ട്രേലിയയിലേക്ക് താമസം മാറി മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ.

കുറച്ച് കാലമായ ജസീന്ത കുടുംബത്തോടൊപ്പം സഞ്ചാരത്തിലാണെന്നാണ് അവരുടെ ഓഫീസ് പ്രതിനിധി അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നിലവിൽ ഓസ്ട്രേലിയയിൽ ആണ് അവർ താമസിക്കുന്നത്.

ഓസ്ട്രേലിയയിലിരുന്ന് ജോലി ചെയ്യുന്നത് മൂലം കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാനാവുന്നുണ്ടെന്നാണ് ജസീന്തയുടെ ഓഫീസ് വിശദമാക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ജസീന്ത ഓസ്ട്രേലിയയിലേക്ക് താമസം മാറുന്നത് സംബന്ധിയായി നിരവധി പ്രചാരണങ്ങൾ വന്നത്. ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാമന്ത്രിയായിരുന്ന ജസീന്തയും ഭർത്താവ് ക്ലാർക്ക് ഗേഫോർഡ്, ഏഴ് വയസ് പ്രായമുള്ള മകൾ നീവ് എന്നിവർ നിലവിൽ സിഡ്‌നിയുടെ വടക്കൻ മേഖലയിലാണ് താമസിക്കുന്നത്.

+ There are no comments

Add yours