തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ…

Estimated read time 0 min read

തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ

നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്‌റ്റിലായത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്‌സുകൾ തകർത്തതിന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.

ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടുകളിലെത്തി നോട്ടിസ് നൽകുന്നതിനിടെ നഗരൂർ എസ്ഐ എൻ. അൻസാർ സഞ്ചരിച്ച പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി സിപിഎം പ്രവർത്തകർ അസഭ്യം പറയുകയായിരുന്നു.

ഇതിനു പിന്നാലെ പൊലീസ് സ്‌റ്റേഷനിലെത്തിയും ഇതേ പ്രവർത്തകർ ഭീഷണി മുഴക്കി.

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

ഇതോടെയാണ് 9 പ്രവർത്തകർക്കെതിരെ കേസെടുത്തത്.

എസ്ഐയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായി പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.

+ There are no comments

Add yours