അന്നമനട മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് നടന്ന കാഴ്ച ശീവേലിക്ക് ഏറെ പേർ പങ്കെടുത്തു. മാള അന്നമനട മഹാദേവ ക്ഷേത്രത്തിൽ ഉൽസവത്തിൻറെ ഭാഗമായി വ്യാഴാഴ്ച വലിയ വിളക്ക് ആയിരുന്നു. എന്നാൽ രാവിലെ ആന ഇടഞ്ഞതിനെ തുടർന്ന് രാവിലത്തെ ശീവേലി നിർത്തി വച്ചു. പിന്നീട് ആനയെ കൊണ്ട് പോയി. വൈകിട്ട് നടന്ന ശീവേലിക്ക് നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളം തകർത്തു. വൈകിട്ട് ഡബ്ബിൾ തായംപക, ഗംഗാ ശശിധരൻ അവതരിപ്പിച്ച വയലിൻ കച്ചേരി, തുടർന്ന് രാത്രിയിൽ പള്ളിവേട്ട നടന്നു. ഇന്ന് വെള്ളി ഉൽസവാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ആറാട്ട് നടക്കും. പടം അന്നമനട മഹാദേവ ക്ഷേത്രത്തിൽ വലിയ വിളക്കിൻറെ ഭാഗമായി വൈകിട്ട് നടന്ന കാഴ്ച ശീവേലി. ___രാവിലെ അന്നമനട മഹാദേവ ക്ഷേത്രത്തിൽ ശീവേലിക്കായി കോലം ആനപ്പുറത്തേക്ക് കൈമാറുന്നതിനിടെ ആന തട്ടി പരിക്ക് പറ്റിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച കീഴ് ശാന്തി വിവേക് നംപൂതിരിയുടെ ആരോഗ്യ നില തൃപ്തികരമാണ്.









+ There are no comments
Add yours