ആയിരം കണ്ണി പൂരം 2026: ശക്തമായ സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ പോലീസ്, സുരക്ഷയ്ക്കായി ഡ്രോൺ നിരീക്ഷണവും
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
വാടാനപ്പിള്ളി: ചരിത്രപ്രസിദ്ധമായ ആയിരം കണ്ണി ക്ഷേത്രത്തിലെ പൂരത്തിനോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഫെബ്രുവരി 25 -ാം തിയതി നടക്കുന്ന ആഘോഷങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ പഴുതടച്ച പദ്ധതിയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഒരുക്കിയിരിക്കുന്നത്.
വാടാനപ്പിള്ളി പരിസരം മുഴുവൻ അസാധാരണമായ തിരക്കാണ് പൂരത്തി നോടനുബന്ധിച്ച് നടന്നു വരുന്നത്. നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും ആന, തമ്പോലം, ശിങ്കാരിമേളം, തെയ്യം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരുന്നതിനാൽ ശക്തമായ സുരക്ഷാ മേൽനോട്ടമാണ് ഒരുക്കിയിരിക്കുന്നത്..
ജനത്തിരക്ക് നിയന്ത്രിക്കാനും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കാനും അത്യാധുനിക ഡ്രോൺ സംവിധാനവും സി.സി.ടി.വി സർവൈലൻസും ഏർപ്പെടുത്തിയിട്ടുണ്ട്. മാല മോഷണം, പോക്കറ്റടി എന്നിവ തടയാൻ മഫ്തി പോലീസിനെയും നിയോഗിക്കും.
സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ:
- നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം
- 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം
- വിപുലമായ പാർക്കിംഗ് സൌകര്യങ്ങൾ
- CCTV സർവൈലൻസ്.
- മൊബൈൽ, ബൈക്ക് പട്രോളിംഗ്.
- മഫ്തി പോലീസ്.
- കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
- ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
*ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സ്ഥലത്ത് സജ്ജമാക്കും.
*സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.
പൂരത്തിനായി എത്തിച്ചേരുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുള്ളതും വനിത പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുള്ളതും അതിനോടൊപ്പം തൃശ്ശൂർ റൂറൽ പിങ്ക് പോലീസിന്റെ സേവനവും ജനങ്ങൾക്ക് ലഭിക്കുന്നതാണ്.
സമാധാനപരമായും സുരക്ഷിതമായും ആയിരം കണ്ണി പൂരം ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് അറിയിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ അഡീഷണൽ എസ് പി കൃഷ്ണദാസ് വി എ , സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സലീഷ് എൻ എസ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി പ്രമോദ് പി, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ ബി, എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.






+ There are no comments
Add yours