മാള അന്നമനട  പഞ്ചായത്തിൽ അച്ഛനു മകളും മൽസര രംഗത്ത്.

Estimated read time 1 min read

അന്നമനടയിൽ അച്ഛനും മകളും മൽസര രംഗത്ത്.   മാള അന്നമനട  പഞ്ചായത്തിൽ അച്ഛനു മകളും മൽസര രംഗത്ത്. അന്നമനട അംപാട്ട് മണിലാൽ അഞ്ചാം വാർഡിലും മകൾ രമ്യ മണിലാൽ അംപാട്ട് പന്ത്രണ്ടാം വാർഡിലും ബിജെപി സ്ഥാനാർഥികളായി മൽസരിക്കുന്നു.  മണിലാൽ നാട്ടിൽ പെയിൻറിംഗ് തൊഴിലാളിയാണ്. മകൾ രമ്യ കുവൈറ്റിൽ നേഴ്സായി ജോലി നോക്കുന്നു. വിസയുടെ കാര്യങ്ങൾക്കായി നാട്ടിൽ എത്തിയതായിരുന്നു. അച്ഛൻ നോമിനേഷൻ കൊടുത്തപ്പോൾ മകൾ ക്കും തെരഞ്ഞെടുപ്പിൽ നിൽക്കുവാൻ ആഗ്രഹം തോന്നി. അതു പോലെ പൊതു പ്രവർത്തനം നടത്തണമെന്ന് തോന്നി. അതിനാൽ നോമിനേഷൻ കൊടുത്തു.  വിജയ സാദ്ധ്യത ഉണ്ടെന്നും ഇനി എല്ലാം വാർഡിലുള്ളവരുടെ കൈയിലാണെന്നും ഇരുവരും പറഞ്ഞു. മണിലാലിൻറെ ഭാര്യ ലത. മകൻ രഞ്ജിത്.  പടം മണിലാൽ മകൾ രമ്യ.

+ There are no comments

Add yours