തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ പ്രീ പോൾ സർവെ വിവാദത്തതിൽ.
ശ്രീലേഖയുടെ പോസ്റ്റ് പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. സംഭവം സൈബർ പോലീസിന് റിപ്പോർട്ട് ചെയ്തെന്നും പോസ്റ്റ് ഗൗര വമായി കാണുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.
ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയായ ആർ. ശ്രീലേഖ, സി ഫോ ർ സർവേ പ്രീ പോൾ ഫലം എന്ന പേരിൽ, തിരുവനന്തപുരം കോർപറേഷനിൽ എ ൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീ ഷൻ്റെ നിർദേശം. നേരത്തെ പ്രചാരണ ബോർഡുകളിൽ ഐപിഎസ് എന്ന് ഉപ യോഗിച്ചതിനെതിരെയും ഇവർക്കെതിരെ പരാതി ഉയർന്നിരുന്നു.





+ There are no comments
Add yours