ന‌ടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച്‌ നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്‍.

Estimated read time 0 min read

ന‌ടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച്‌ നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്‍.

ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് 2017 ല്‍ തന്നെ താൻ പറഞ്ഞിരുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേസുകള്‍ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനുശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങള്‍ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ചോദിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്.

അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനില്‍ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘവും. ഓപ്പണ്‍ മൈൻഡോടുകൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസില്‍ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങള്‍ പുറത്തുവരും. അതില്‍ ഒന്നായിരിക്കും ആലുവയില്‍ ട്രെയിനില്‍ നിന്ന് ഒരു സ്ത്രീയെ പുഴയില്‍ തള്ളിയിട്ടു കൊന്നുവെന്ന കേസ്.

പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം. ഞാൻ അന്വേഷിക്കുന്ന കേസില്‍ എല്ലാം ഞാൻ പറയുന്നവരാണ് പ്രതികള്‍ എന്നല്ല പറയേണ്ടത്. അതിലെ തെളിവുകള്‍ എന്തെല്ലാമാണ് അതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകള്‍ ഒരിക്കലും ഉണ്ടാക്കരുതെന്നും സെൻകുമാര്‍ കൂട്ടിച്ചേര്‍ത്തു.

+ There are no comments

Add yours