ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ…

Estimated read time 1 min read

ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും ട്രെയിന്‍ സഹായകരമാകും.

യെലഹങ്ക-എറണാകുളം ജങ്ക്ഷൻ സ്പെഷ്യല്‍ ട്രെയിന്‍ (06148) തിങ്കളാഴ്ച രാവി/eലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും. കെആർ പുരം (രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38), ബെംഗാരപ്പേട്ട്(11.15) പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

എറണാകുളം ജങ്ക്ഷൻ-യെലഹങ്ക (06147) : എറണാകുളത്തു നിന്നും ഞായറാഴ്ച വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.

രണ്ട് സെക്കൻഡ് എ.സി, മൂന്നു തേര്‍ഡ് എ.സി, 7 തേര്‍ഡ് എക്കണോമി എ.സി, 4 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.

+ There are no comments

Add yours