കേരളത്തിലാദ്യമായി സ്വർണവും വെള്ളിയും വാങ്ങാൻ എ.ടി.എം സ്ഥാപിച്ച് ബോചെ. തൃശൂർ റൗണ്ടിലുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്. പ്രവർത്തനോദ്ഘാടനം ബോചെ, സയ് തരൂജ് (എം.ഡി., സി.ഇ.ഒ., ഗോൾഡ് സിക്ക ലിമിറ്റഡ്) എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ. ജി.എസ്. മൂർത്തി (ഫൗണ്ടർ ആൻഡ് എക്സിക്യുട്ടീവ് ചെയർമാൻ, എ.ടി.ഡി. എക്‌സ്. ടി ഗ്രൂപ്പ്) എ.ടി.എമ്മിൽ നിന്നും ആദ്യ സ്വർണ നാണയം വാങ്ങി. ഡോ. സഞ്ജയ് ജോർജ് (സി.ഇ.ഒ., ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്), അംബിക ബർമൻ (ചെയർപേഴ്‌സൺ, ഗോൾഡ് സിക്ക), ഗോപാൽ ശർമ്മ (ഡയറക്ടർ, ഗോൾഡ് സിക്ക ലിമിറ്റഡ്), ഹഫ്‌സാ തരൂജ് (സി.ഇ.ഒ., എക്‌സ് യുഗ് ടെക്നോളജീസ്) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 812 കി.മീ. റൺ യുണീക് ലോക റെക്കാഡും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കാർഡും നേടിയ വ്യക്തിയാണ് ബോചെ.


+ There are no comments
Add yours