കേരളത്തിന്റെ മുഖ്യമന്ത്രിയെ ‘അവന്‍’, ‘ഇവന്‍’ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് വെറും സംസ്‌കാരമില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്നും മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാർ
മുഖ്യമന്ത്രി എന്ന പദവിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരായാലും അര്‍ഹമായ മര്യാദയും അന്തസ്സും നല്‍കാന്‍ തയ്യാറാകണം. മുഖ്യമന്ത്രി ഒരാളുടെ വന്ന് കാലുപിടിക്കണമെന്ന് പറയുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പരാമര്‍ശങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന എന്‍.എസ്.എസ്. നേതൃത്വത്തിന്റെ വാദങ്ങളെയും ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് സമയം അനുവദിക്കുന്നതില്‍ പ്രായോഗികമായ പല പരിമിതികളും ഉണ്ടാകുമെന്നും നമ്മള്‍ മനസ്സിലാക്കണം. താന്‍ മുന്‍പ് മന്ത്രിയായും എം.എല്‍.എ.യായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. അക്കാലത്ത് പല മുഖ്യമന്ത്രിമാരുടെയും വലിയ തിരക്കുകള്‍ താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വി.ഡി. സതീശന്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി തന്റെ വ്യക്തിപരമായ സുഹൃത്താണ്. താന്‍ അറിയുന്ന സതീശന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തേക്ക് പോകാന്‍ യാതൊരു സാധ്യതയുമില്ല. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ അതിന് അനുവദിക്കില്ലെന്നും സതീശന്‍ തന്റെ ആദര്‍ശം വിട്ട് പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വ്യക്തിപരമായ സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ ഒരു മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദയെന്നും അദ്ദേഹം ചില പരാമര്‍ശങ്ങളില്‍ കൂട്ടിച്ചേര്‍ത്തു.



955045377432742027.jpg)



3921985573034981971.jpg)
1182896961330298386.jpg)


+ There are no comments
Add yours