ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു.

Estimated read time 1 min read

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ട്വന്റി-20 പോരാട്ടത്തിനായാണ് ഇന്ത്യന്‍ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്ബരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍. പരമ്ബരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബര്‍ 26, 28, 30 തിയ്യതികളിലാണ് പോരാട്ടം.

പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്ബര കൂടിയാണിത്. പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീം അവസാനമായി ട്വന്റി-20 പരമ്ബര കളിച്ചത്. പരമ്ബര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു.

+ There are no comments

Add yours