രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകൻ…

Estimated read time 0 min read

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം.തിരഞ്ഞെടുപ്പ് ആയതിനാല്‍ നടക്കുന്ന നാടകമാണിത്. മുന്‍പ് സോളാര്‍ പരാതിയില്‍ ഉണ്ടായതും ഇങ്ങനെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോയെന്നും അനുഭവ സമ്പത്തുള്ളവര്‍ അവിടെയുള്ളതുകൊണ്ടാണോ അവിടെ പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു.

രാഹുലിനെതിരായ ആരോപണങ്ങള്‍ എല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. മൂന്ന് മാസമായി ചിലയാളുകള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അവര്‍ക്ക് അതിന്റെതായ ലക്ഷ്യമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്‌റ്റേഷന്‍ ആണെന്ന് തനിക്ക് അറിയാവുന്ന നിയമത്തില്‍ ഇല്ല. ഒരു എംഎല്‍എക്ക് പോയി കാണാന്‍ പറ്റാത്ത ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കാണാന്‍ എംഎല്‍എ പോലും ദിവസങ്ങളോളം കാത്തിരിക്കണം. അതിനിടെയാണ് മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയത്, ഇതെല്ലാം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.

+ There are no comments

Add yours