കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് (നവംബർ 28 വെള്ളി)നാളെ പ്രാദേശിക അവധി..

Estimated read time 0 min read

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ആസ്വദിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായി കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് നാളെ (നവംബർ 28 വെള്ളി) അവധി അനുവദിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു.

എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം 25നാണ് ആരംഭിച്ചത് 16 വേദികളിലായി നടന്നുവരുന്ന 5 ദിവസത്തെ മേളയിൽ എണ്ണായിരത്തോളം പ്രതിഭകളാണു പങ്കെടുക്കുന്നത്.301 ഇനങ്ങളിലാണു മത്സരം. 26നു രാവിലെ 9നു പ്രധാന വേദിയായ ‌സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തി. കലക്ടർ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം 29നു വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.

+ There are no comments

Add yours