ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എൻ വാസു സത്യസന്ധനെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

Estimated read time 1 min read

ദേവസ്വം കമ്മീഷണർ ആയിരുന്ന കാലത്തെ ഫയലുകളുമായി ബന്ധപ്പെട്ടാണ് എൻ വാസുവിനെ അറസ്റ്റ് ചെയത്. പ്രസിഡന്റ് ആയപ്പോൾ എൻ വാസു മറ്റ് ഇടപെടലുകൾ നടത്തിയിട്ടില്ലെന്നാണ് മന്ത്രിയായിരുന്ന കാലത്തെ തന്റെ ബോധ്യമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഞാൻ മന്ത്രിയായിരുന്ന കാലത്ത് പ്രസിഡന്റെന്ന നിലയിൽ വാസു വളരെ സത്യസന്ധമായ പ്രവർത്തനമാണ് നടത്തിയത് എന്നാണ് എന്റെ ബോധ്യം.
അദ്ദേഹം ഏതെല്ലാം ഫയലുകളാണ് അന്ന് കൈകാര്യം ചെയ്‌തിരുന്നത്, ഏതെല്ലാം തീരുമാനങ്ങളാണ് ബോർഡ് എടുത്തിട്ടുള്ളത് എന്നതറിയില്ല. മന്ത്രി എന്ന നിലയിൽ ഒരു ഫയലും ഞാൻ കാണേണ്ടതില്ല. അത്തരത്തിൽ സർക്കാർ ഇടപെടാറില്ല. ഉത്സവങ്ങൾ നന്നായി നടത്തണം എന്നതാണ് സർക്കാർ നിലപാട്. ശബരിമലയുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഹൈകോടതി നേരിട്ട് നിയോഗിച്ച അന്വേഷണ സംഘമാണ്. കുറ്റക്കാർ എല്ലാം ശിക്ഷിക്കപ്പെടും. കുറച്ച് കാലം കാത്തിരികൂ എന്ന് ഞാൻ പറഞ്ഞു. അത് തന്നെ ഇപ്പോഴും പറയുന്നു. വാസുവിന്റെ ഇടപെടുകൾ പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ – അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours