ഇന്നും സ്വർണ വില ഉയർന്നു

Estimated read time 0 min read


സ്വർണ വില കൂടിയും കുറഞ്ഞു കളിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നിരിക്കുകയാണ്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 90,320 രൂപയായി ഇന്നത്തെ വില. 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. സ്വർണത്തിന് നൽകിയിരുന്ന നികുതിയിളവുകൾ റദ്ദാക്കിയ ചൈനീസ് ഗവൺമെന്റിന്റെ്റെ നടപടിയാണ് വില ഉയരാനുള്ള കാരണം. സ്വർണത്തിന് ഏറ്റവുമധികം ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് ചൈന.

+ There are no comments

Add yours