വൻ ബസ് അപകടം; 20 മരണം
കർണൂലിൽ ബസിന് തീപിടിച്ച് 19 പേർ വെന്തുമരിച്ച അപകടത്തിന് തൊട്ടുപിന്നാലെ ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് പുലർച്ചെ ബസും ചരൽ നിറച്ച ട്രക്കും കൂട്ടിയിടിച്ച് 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. സംഭവം തെലങ്കാനയിലെ റംഗറെഡ്ഡി ജില്ലയിലാണ്. 70 യാത്രക്കാരുമായി പോയ ടിഎസ്ആർടിസി ബസ് കരിങ്കൽ ചരൽ നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു.



+ There are no comments
Add yours