ഇന്ന് ഒക്ടോബർ 31…  “രാഷ്‌ട്രീയ ഏകതാ ദിവസ്’ അഥവ “ദേശീയ ഐക്യ ദിനം”

Estimated read time 1 min read

ഐക്യഭാരതത്തിന് അടിത്തറ പാകിയ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, എല്ലാ വർഷവും ഒക്ടോബർ 31-ന് ഭാരതം “രാഷ്‌ട്രീയ ഏകതാ ദിവസ്’ അഥവ “ദേശീയ ഐക്യ ദിനം” ആഘോഷിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്‍നിര നേതാക്കളില്‍ പ്രധാനിയാണ്. “ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന, ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന, സർദാർ വല്ലഭായ് പട്ടേൽ, സ്വാതന്ത്ര്യാനന്തരം 560-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതിലൂടെ, ഇന്ന് നമുക്ക് പരിചിതമായ ഏകീകൃതവും പരമാധികാരമുള്ളതുമായ രാഷ്‌ട്രത്തെ കെട്ടിപ്പടുത്തു. ഏകതാ ദിവസ് അദ്ദേഹത്തിന്റെ പാരമ്പര്യത്തിനുള്ള ശ്രദ്ധാഞ്ജലിയുമാണ്, അതോടൊപ്പം നാനാത്വത്തിൽ ഏകത്വത്തോടുള്ള ഭാരതത്തിന്റെ എന്നും നിലനിൽക്കുന്ന പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലുമാണ്”.ഉരുക്കുമനുഷ്യനും ഭാരതത്തിന്റെ ഏകീകരണവും1947-ൽ ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ, സ്വയംഭരണാവകാശവും വ്യത്യസ്തമായ കൂറുപുലർത്തുന്നതുമായ 560-ലധികം നാട്ടുരാജ്യങ്ങളുടെ ഒരു വിഘടിതമായ ഭൂപടം മാത്രമായിരുന്നു അത്. ഈ നാട്ടുരാജ്യങ്ങളെ ഭാരതത്തിലേക്ക് സംയോജിപ്പിക്കുക എന്ന മഹത്തായ വെല്ലുവിളി സർദാർ പട്ടേൽ ഏറ്റെടുത്തു. അതുല്യമായ നയതന്ത്ര വൈദഗ്ധ്യം, ധൈര്യം, ദൃഢനിശ്ചയം എന്നിവ ആവശ്യമായ ഒരു ദൗത്യം. അദ്ദേഹത്തിന്റെ ആ ഉറച്ച സമീപനം തന്നെ അദ്ദേഹത്തിന് “ഉരുക്കുമനുഷ്യൻ” എന്ന പദവി നേടിക്കൊടുത്തു. പ്രേരണയുടെയും പ്രായോഗികതയുടെയും സമ്മിശ്ര പ്രയോഗത്തിലൂടെ, ഭാരതത്തിന്റെ പ്രാദേശിക സമഗ്രത ഉറപ്പാക്കിക്കൊണ്ട്, ഹൈദരാബാദ്, ജുനാഗഡ്, ജമ്മു & കശ്മീർ തുടങ്ങിയ പ്രധാന പ്രദേശങ്ങൾ ഉൾപ്പെടെ മിക്കവാറും എല്ലാ നാട്ടുരാജ്യങ്ങളുടെയും സംയോജനം പട്ടേൽ ഉറപ്പാക്കി. ഐക്യമില്ലാത്ത മനുഷ്യശക്തി ഒരു ശക്തിയല്ല, അത് ശരിയായി ഏകീകരിക്കപ്പെടുമ്പോഴാണ് രാഷ്‌ട്രപുരോഗതിക്ക് സഹായകമാകുന്നതെന്ന് അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയിലും പ്രതിഫലിച്ചു. ശക്തമായ ഒരു രാഷ്‌ട്രത്തിന്റെ സത്ത അതിന്റെ അതിർത്തികളിൽ മാത്രമല്ല, ജനങ്ങളുടെ ഐക്യത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം ആഴത്തിൽ മനസ്സിലാക്കി.രാഷ്‌ട്രീയ ഏകതാ ദിനത്തിന്റെ ആരംഭംസർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികം ആഘോഷിക്കുകയും പൗരന്മാർക്കിടയിൽ ദേശീയ ഐക്യത്തിന്റെ ആത്മാവ് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനായി 2014-ൽ ഭാരതസർക്കാർ രാഷ്‌ട്രീയ ഏകതാ ദിവസ് ആരംഭിച്ചു. രാജ്യത്തെ ഒന്നിപ്പിക്കുന്നതിലുള്ള പട്ടേലിന്റെ പങ്കിനെക്കുറിച്ചും “ഏക ഭാരതം, ശ്രേഷ്ഠ ഭാരതം . ഒരു ഇന്ത്യ, മഹത്തായ ഇന്ത്യ” എന്ന അദ്ദേഹത്തിന്റെ ദർശനത്തെക്കുറിച്ചും ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഈ ആചരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൈനിക താവളങ്ങൾ, വിവിധ സമൂഹങ്ങൾ എന്നിവിടങ്ങളിൽ റൺ ഫോർ യൂണിറ്റി, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, പ്രതിജ്ഞാചടങ്ങുകൾ എന്നിവ നടത്തപ്പെടുന്നു. ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലാണ്. പട്ടേലിന്റെ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്ന 182 മീറ്റർ ഉയരമുള്ള ഭീമാകാര പ്രതിമ. കേന്ദ്രീയ ആഘോഷം നടക്കുന്നത്. വൈവിധ്യങ്ങൾക്കിടയിലും ഐക്യത്തോടെ തുടരാനുള്ള ഭാരതത്തിന്റെ ശക്തി, ധൈര്യം, കൂട്ടായ ഇച്ഛാശക്തി എന്നിവയുടെ പ്രതീകമായി അത് നിലകൊള്ളുന്നു.കാലാതീതമായ ദർശനം സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലെന്നപോലെ ഇന്നും സർദാർ പട്ടേലിന്റെ രാഷ്‌ട്രീയ ജ്ഞാനവും ദീർഘവീക്ഷണവും പ്രസക്തമാണ്. നിരന്തര വിഭജനഭീഷണി നേരിടുന്നഇന്നത്തെ ലോകത്ത് സമരസതയുടെയും പരസ്പര ഐക്യത്തിന്റെയുമായ അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ഇന്നും പ്രതിധ്വനിക്കുന്നു. “സത്യത്തിന്റെയും നീതിയുടെയും പാതയായ ധർമ്മത്തിന്റെ പാത സ്വീകരിക്കുക, അതാണ് ഏവർക്കും ശരിയായ പാത” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ, ഭാരതത്തിന്റെ സാമൂഹിക ഘടനയിൽ നീതി, പരസ്പര ബഹുമാനം, സമാധാനം എന്നിവ ഉയർത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്നു.വൈവിധ്യം ഉണ്ടെങ്കിലും അതുമൂലമാണ് ഭാരതം അഭിവൃദ്ധി പ്രാപിക്കുന്നത് എന്ന പട്ടേലിന്റെ ശാശ്വത ദർശനത്തെയാണ് ഏകതാ ദിവസ് പ്രതിഫലിപ്പിക്കുന്നത്.

+ There are no comments

Add yours