കാസർഗോഡ് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി
കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി

+ There are no comments
Add yours