ലൈംഗികാതിക്രമക്കേസ്..ഹൈക്കോടതിയുടെ നിർണായക വിധി പുറത്ത്

Estimated read time 0 min read

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ആശ്വാസം

ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസ് സി. പ്രതീപ് കുമാറിൻ്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2009ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്. പരമാവധി 2 വർഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ സംഭവം നടന്ന് 3 വർഷത്തിനകം പരാതി നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

+ There are no comments

Add yours